ആലപ്പുഴ: കായികമേളയ്ക്കും ശാസ്ത്രോത്സവത്തിനും പിന്നാലെ ആലപ്പുഴയിൽ കലയുടെ പകലിരവുകൾക്ക് തിരിതെളിയാൻ ഇനി ഒരാഴ്ച . യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി അയ്യായിരത്തോളം കലാപ്രതിഭകൾ 29ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കും. എട്ട് വേദികളിലായാണ് മത്സരം.
മത്സരരാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണശാലയായ എസ്.എൻ വിദ്യാപീഠത്തിലെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തും. 28ന് മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 29ന് രചനാ മത്സരങ്ങൾ. അന്ന് തന്നെയാണ് കലാമേളയുടെ ഉദ്ഘാടനവും.
30, ഡിസംബർ 2, 3 തിയതികളിൽ മത്സരങ്ങൾ അരങ്ങേറും. ഞായറാഴ്ചയായതിനാൽ ഒന്നാം തീയതിയിലെ മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ഇന്ന് വൈകിട്ട് പ്രകാശനം ചെയ്യും.
8 വേദികൾ
# കായംകുളം ബോയ്സ് എച്ച്.എസ്.എസ്
# ബി എഡ് സെന്റർ
# ബോയ്സ് ഹൈ സ്കൂൾ
# കായംകുളം യു.പി.എസ്
# കായംകുളം എൽ.പി.എസ്
# സെന്റ് മേരീസ് സ്കൂൾ
# കായംകുളം ഗേൾസ് എച്ച്.എസ്
# എസ്.എൻ.വിദ്യാപീഠം
നവം 28: രജിസ്ട്രേഷൻ
29: ഉദ്ഘാടനം, രചനാ മത്സരങ്ങൾ
30,ഡിസംബർ 2, 3 : മറ്റ് കലാ മത്സരങ്ങൾ
അദ്ധ്യാപകരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി കലോത്സവം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കുറ്റമറ്റ രീതിയിൽ മത്സരങ്ങൾ നടത്തുകയാണ് ലക്ഷ്യം
- ശ്രീലത, ഡി.ഡി.ഇ, വിദ്യാഭ്യാസ വകുപ്പ്