
അമ്പലപ്പുഴ : ജില്ലാ ഭരണകൂടവും മുസരിസും ആലപ്പുഴ നഗരസഭയും കെയർ ഫോർ ആലപ്പിയും ചേർന്നൊരുക്കുന്ന കനാൽ സൗന്ദര്യവത്ക്കരണത്തിൽ ശ്രീ സത്യസായി സേവാ സംഘടനയുടെ മഹിളാ വിഭാഗവും. 70 മീറ്റർ നീളം വരുന്ന കനാൽ വശങ്ങളിൽ പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ട് പിടിപ്പിച്ച് മനോഹരമാക്കി. ശ്രീ സത്യസായി പ്രേമ തരു പദ്ധതിയിൻമേലാണ് ഇത് നടപ്പാക്കിയത്. ശ്രീ സത്യസായി ബാബയുടെ 99-ാം ജന്മദിനം പ്രമാണിച്ച് വാർഷിക മഹിളാ ദിനത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. ശ്രീ സത്യസായി സേവാ സംഘടന സംസ്ഥാന മഹിളാ സർവീസ് കോർഡിനേറ്റർ രശ്മിതാ ഷാജി മുഖ്യ പ്രഭാഷണം നടത്തി.