അമ്പലപ്പുഴ: ഉരുൾപൊട്ടലുണ്ടായ വയനാടിന് അർഹമായ കേന്ദ്രസഹായം അനുവദിക്കാത്തതിൽ രാഷ്ട്രീയ ജനതാദൾ ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു. വയനാടിന് അർഹമായ ദുരന്തനിവാരണ പാക്കേജ് അനുവദിക്കുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 ന് രാവിലെ 10 ന് ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപമുള്ള പോസ്റ്റാഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. ധർണ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗിരീഷ് ഇലഞ്ഞിമേൽ, ജി.ശശിധരപ്പണിക്കർ, മോഹൻ സി.അറവന്തറ, ജില്ലാ ഭാരവാഹികളായ അനിരാജ് ആർ.മുട്ടം, ആർ.പ്രസന്നൻ, ഹാപ്പി പി.അബു, രാജു മുകുളേത്ത് സതീഷ് വർമ്മ, ജോൺസൺ എം.പോൾ, ഷാനവാസ് കണ്ണങ്കര, പ്രസന്നൻ പള്ളിപ്പുറം, പി.ജെ. കുര്യൻ, ഷാനവാസ് പറമ്പി, സുജീഷ് സുഭദ്രൻ, വീ. എൻ. ഹരിദാസ് എന്നിവർ സംസാരിച്ചു.