s

ആലപ്പുഴ: സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിട്ടി തെളിവെടുപ്പ് നാളെ രാവിലെ 11 മണി മുതൽ ആലപ്പുഴ ഗവ.ഗസ്റ്റ് ഹൗസിൽ നടത്തും. സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിട്ടി അംഗം പി.കെ.അരവിന്ദബാബുവാണ് തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 10 മണി മുതൽ 11 മണി വരെ പൊതുജനങ്ങൾക്ക് കേരള പൊലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാത്തരം നടപടി ദൂഷ്യത്തെപ്പറ്റിയും പരാതികൾ സമർപ്പിക്കാം. ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിട്ടി മുമ്പാകെ നേരിട്ട് സമർപ്പിക്കാം.