ambala

അമ്പലപ്പുഴ: വാടയ്ക്കൽ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ആളെ പുന്നപ്ര പൊലീസ് ശാന്തി ഭവനിൽ എത്തിച്ചു.പുന്നപ്ര എൻജിനിയറിംഗ് കോളേജിന് സമീപം മനോനില തെറ്റി അലഞ്ഞു നടന്ന 30 വയസു തോന്നിക്കുന്ന ബീഹാർ സ്വദേശിയെ നാട്ടുകാർ തടഞ്ഞു നിർത്തി പുന്നപ്ര പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ദേഹത്ത് പല ഭാഗങ്ങളിലും മർദ്ദനമേറ്റ പാട് ഉണ്ടായിരുന്നു. കുറുവാ സംഘ ഭീതി നിലനിൽക്കുന്നതിനാൽ അപരിചതരെ കണ്ടാൽ നാട്ടുകാർ തടഞ്ഞു നിർത്തുകയും മർദ്ദിക്കുകയും ചെയ്തു വരുന്നതായാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035,0477 2287322.