കായംകുളം: കായംകുളം നഗരസഭയിൽ 16 ന് നടന്ന കൗൺസിൽ യോഗത്തിന്റെ മിനിട്സ് ആറു ദിവസം കഴിഞ്ഞിട്ടും കൗൺസിലർമാർക്ക് നല്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

മിനിട്സ് 24 മണിൽകൂറിനുള്ളിൽ തരാമെന്ന സെക്രട്ടറി നൽകിയ ഉറപ്പിൻമേലാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.ബാഷ പറഞ്ഞു.