മാന്നാർ: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് സജി ചെറിയാന് അനുകൂലമായി നിന്നുകൊണ്ട് കേസ് തേച്ച് മാച്ച് കളയാൻ പറ്റുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് നൽകിയത്. പൊലീസ് നൽകിയ റിപ്പോർട്ട് തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.