
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ലോക പുരുഷദിനം ആഘോഷിച്ചു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി 'പുരുഷൻമാരും ആരോഗ്യപ്രശ്‌നങ്ങളും' (പ്രോസ്റ്റേറ്റ് കാൻസർ സംബന്ധിച്ച്) എന്ന വിഷയത്തിൽ
എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ ക്ലാസ് നയിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് റസി പി.ബേബി സംസാരിച്ചു. തുടർന്ന് ആരോഗ്യക്വിസ് മത്സരം, പുരുഷൻമാർക്കു മാത്രമായി ഉള്ളി പൊളിക്കൽ മത്സരം, നഴ്‌സിംഗ് വിദ്യാർത്ഥികൾ പങ്കെടുത്ത ഫ്ലാഷ് മോബ് എന്നിവയും നടന്നു. പി.ആർ.ഒ ബെന്നി അലോഷ്യസ്, ജോൺസൺ നൊറോണ എന്നിവർ നേതൃത്വം നൽകി.