ആലപ്പുഴ: കുറുവ മോഷണ സംഘത്തെ പിടികൂടാനോ അന്വേഷിക്കാനോ കേരള പൊലീസിന് സമയമില്ലെന്ന് കെ.സി.വേണുഗോപാൽ എം.പി വിമർശിച്ചു.മുഖ്യമന്ത്രിയുടെ ഗൺമാനെ രക്ഷിക്കാനാണ് അവർക്ക് തിടുക്കം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കെ.എസ്. യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാന് അനുകൂലമായി റിപ്പോർട്ട് എഴുതിയ സംഭവം പൊലീസ് സേനയ്ക്ക് തന്നെ അപമാനമായി. എല്ലാ പൊലീസുകാരും ഒരുപോലെയാണെന്ന് പറയുന്നില്ല.നല്ല പൊലീസുകാരും സേനയിലുണ്ട്. മോഷണ സംഘത്തെ പിടികൂടാനുള്ള അവരുടെ പ്രയത്നമെങ്കിലും ഫലം കാണുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.