അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ശിവകുമാർ, പനക്കൽ പാലം, മാളിയേക്കൽ, വളപ്പിൽ, കൃഷ്ണ കല, സാറ ഐസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായും, സഫീദ, എസ്ബി ഐസ്, ബി.എസ്.എൻ.എൽ നീർക്കുന്നം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പത്തിക്കട, അസിസി, കാപ്പിത്തോട് , വലിയപറമ്പ് കോളനി , പുന്നച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.