ചേർത്തല: ചേർത്തല കെ.വി.എം കോളേജേ് ഒഫ് ആർട്സ് ആൻഡ് സയൻസ് പൂർവ വിദ്യാർത്ഥി സംഗമം ചങ്ങാതിക്കൂട്ടം 24ന് നടത്തും. പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി,കോ–ഓർഡിനേറ്റർ എം.നിഷ,വിവിധ വിഭാഗം മേധാവികളായ ടി.ജി.സിനിമോൻ,ലക്ഷ്മി ആർ.നായർ,അനഘ എം.നായർ, അലുമിനി അസോസിയേഷൻ പ്രതിനിധി പാർവതി പ്രസാദ് എന്നിവർ അറിയിച്ചു.
24 ന് രാവിലെ 9.30ന് കെ.വി.എം.ട്രസ്റ്റ് ഡയറക്ടർ ഡോ. വി.വി.പ്യാരേലാൽ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനാകും.പൂർവ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും വിവിധ മത്സരയിനങ്ങളും നടക്കുമെന്നും അധികൃതർ പറഞ്ഞു.