മാന്നാർ: ഭാരതീയ വിദ്യാനികേതൻ ആലപ്പുഴ ജില്ലാ കലോത്സവം 'ആനന്ദ നാദം -24 ' നാളെ മാന്നാർ കുട്ടംപേരൂർ ശ്രീകാർത്ത്യായനി വിദ്യാമന്ദിറിൽ നടക്കും. രാവിലെ 9 ന് കോമഡി താരം ഷാജി മാവേലിക്കര ഉദ്‌ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡി.അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിക്കും. സജു തോമസ്, എം.സുതൻപിള്ള, വേണുകേശവ്‌, ശൈലജ എം.എസ്, വിദ്യ വിനു, ശ്രീലക്ഷ്മി പ്രശാന്ത്, അരുൺ അശോക്, ശരത് എസ്.നായർ എന്നിവർ സംസാരിക്കും. 10 മുതൽ വിവിധ സ്റ്റേജുകളിലായി കലോത്സവ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 7 ന് നടക്കുന്ന സമാപന സമ്മേളനം ഉദ്‌ഘാടനവും ട്രോഫി വിതരണവും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിക്കും. സ്‌കൂൾ മാനേജർ എം.സുതൻപിള്ള അദ്ധ്യക്ഷത വഹിക്കും. അഡ്വ.ജ്യോതി ഗോപിനാഥ്, മനോജ് ജി.പണിക്കർ എന്നിവർ സംസാരിക്കും.