അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പസേവാ സംഘം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നാളെ മഹാ ശനീശ്വര പൂജ സംഘടിപ്പിക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള യൂണിയൻ ആസ്ഥാനമന്ദിരത്തിലാണ് ശനീശ്വര പൂജ നടക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് എൻ.മാധവൻകുട്ടി നായർ, സെക്രട്ടറി എം.കെ. ഓമനക്കുട്ടൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭക്തജനങ്ങളുടെയും യൂണിയന് കീഴിലുള്ള 51 ശാഖകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താന്ത്രികാചാര്യൻമാരായ അമ്പലപ്പുഴ പുതുമന മധുസൂദനൻ നമ്പൂതിരി , വാസുദേവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.പുലർച്ചെ 5ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.7 ന് മൃത്യഞ്ജയ ഹോമം, 10 ന് ത്രികാല ദേവി പൂജ, 10.30 ന് വിഷ്ണു പൂജ, ശാസ്താ പൂജ, 11 ന് സമർപ്പണം എന്നിവ നടക്കും. 11.30 ന് മഹാ ശനീശ്വര പൂജയും സഹസ്ര നാമാർച്ചന,ഉച്ചയ്ക്ക് 12 ന് സോപാന സംഗീതം , 12.45 ന് ഭജൻസ് ,1 ന് പ്രസാദമൂട്ട്. വൈകിട്ട് 6ന് ലളിത സഹസ്രനാമജപം ,രാത്രി 8 ന് സമാപന പൂജ,8.30 ന് ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും