cpr-parisheelanam

മാന്നാർ: ഹൃദയസ്തംഭനം, മസ്തിഷ്കമരണം തുടങ്ങിയ സമകാലിക ആരോഗ്യപ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമായ കാർഡിയാക് പൾമനറി റസസിറ്റേഷൻ (സി.പി.ആർ) ഉൾപ്പെടെയുള്ള അടിസ്ഥാന ജീവൻ രക്ഷാമാർഗങ്ങൾ യുവതലമുറയെ പരിചയപ്പെടുത്താനും പ്രവർത്തനസജ്ജരാക്കാനും ലക്ഷ്യമിട്ട് ഇന്നർവീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറിന്റെ ആഭിമുഖ്യത്തിൽ, മാന്നാർ ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂളിൽ അത്യാഹിത പരിചരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ക്ലബിന്റെ ഡിസ്ട്രിക്ട് പ്രോജക്ടായ പരിശീലന ക്ലാസിനു തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ പ്രഗത്ഭരായ ഡോക്ടർമാർ നേതൃത്വം നൽകി. ഭൂവനേശ്വരി സ്ക്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, സെക്രട്ടറി ഗണേഷ് കുമാർ.ജി, സ്റ്റാഫ് സെക്രട്ടറി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രമേശ്കുമാർ, പ്രിൻസിപ്പൽ ബിനു, സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവൻ.ആർ, ഗോൾഡൻ മാന്നാർ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെ, സെക്രട്ടറി രശ്മി ശ്രീകുമാർ, ട്രഷറർ സ്മിത രാജ്, വൈസ് പ്രസിഡന്റ് ശ്രീകല എ.എം, അംഗങ്ങളായ ജയശ്രീ എസ്.നായർ, ശ്രീലത.ബി, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.