മുഹമ്മ: മണ്ണഞ്ചേരി പാപ്പാളി രിഫാഈ ജുമുഅ മസ്ജിദിൽ പ്രമുഖ സൂഫിവര്യൻ രിഫാഈ ശൈഖിന്റെ 868-ാത് ആണ്ടുനേർച്ചയ്ക്ക് ഇന്ന് മുതൽ രിഫാഈ നഗറിൽ തുടങ്ങും . ഇന്ന് വൈകിട്ട് നാലിന് സമൂഹ സിയാറത്തോട് കൂടി പരിപാടികൾക്ക് തുടക്കമാകും. മണ്ണഞ്ചേരി കിഴക്ക്, പടിഞ്ഞാറ് മഹല്ല് ഖബർസ്ഥാനുകളിലെ സിയാറത്തിന് ശേഷം നടക്കുന്ന കൊടി ഉയർത്തൽ കർമ്മം ജൗഹർ കോയ തങ്ങൾ നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം എസ്. മുഹമ്മദ്‌ കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ചീഫ് ഇമാം അലിയ്യുൽ ബുഖാരി തങ്ങൾ മണ്ണാർകാട് മുഖ്യപ്രഭാഷണം നടത്തും.നാളെ വൈകിട്ട് രിഫാഈ മാല പാരായണവും ദുആ സമ്മേളനവും നടക്കും. സമ്മേളനം പി.കെ. മുഹമ്മദ്‌ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 24 ന് നടക്കുന്ന രിഫാഈ മൗലിദ് മജ്‌ലിസിനും പ്രാർത്ഥനയ്ക്കും സയ്യിദ് കെ.കെ. കൊച്ചുകോയ തങ്ങൾ നേതൃത്വം നൽകും.