മുഹമ്മ: ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരു ധർമ്മ പ്രചരണ സഭ ചാരമംഗലം സേവന യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ദർശന ഗ്രാമം പ്രവർത്തനം ആരംഭിക്കുന്നു. ഗുരുധർമ്മ പ്രചരണ സഭ ദേശീയ സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് 4ന് സേവനം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ ജി.ഡി.പി.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രസന്ന കുമാർ അദ്ധ്യക്ഷനാകും.ശ്രീ നാരായണ ദർശന ഗ്രാമത്തിൽ നിന്ന് വീട്ടുപകരണങ്ങൾ കമ്പനി വിലയ്ക്ക് തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം.