
മാരാരിക്കുളം:കേരള സബർമതി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സംഗമവും നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദിയും സാംസ്കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു. സബർമതി നഗറിൽ നടന്ന പരിപാടിയിൽ രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാറപ്പുറത്തിന്റെ അരനാഴികനേരം എന്ന നോവൽ ചർച്ച ടോം ജോസഫ് ചമ്പക്കുളം നയിച്ചു.തുടർന്ന് നടന്ന സാഹിത്യ പരിപാടിയിൽ ഗോപിക രംഗൻ, എം.ഇ. ഉത്തമക്കുറുപ്പ്,എച്ച്.സുധീർ,ആശാകൃഷ്ണാലയം,ബേബി പാറേക്കാടൻ,കെ.ആർ.കുറുപ്പ്,ഗീത കുറുപ്പ് എന്നിവർ പങ്കെടുത്തു.