obit

ചേർത്തല: സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് 16ാം വാർഡിൽ മുട്ടത്തിപ്പറമ്പ് ശ്രീകണ്ഠമംഗലം കിഴക്കു വീട്ടിൽ ജി.ചന്ദ്രശേഖരപ്പണിക്കർ ( 70 )മരിച്ചു. മുട്ടത്തിപ്പറമ്പ് –പതിനൊന്നാംമൈൽ റോഡിൽ ഷാപ്പ് കവലയ്ക്ക് സമീപം 14ന് രാവിലെ എട്ടോടെയായിരുന്നു അപകടം. നടന്നു പോകുകയായിരുന്ന ചന്ദ്രശേഖരപ്പണിക്കരെ സ്‌കൂട്ടറിടിക്കുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്.ചേർത്തല തെക്കേ അങ്ങാടിയിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ:പ്രസന്ന.മകൾ: ഹണി. സഞ്ചയനം: 28ന് രാവിലെ 10ന്.