ആലപ്പുഴ: ഡിസംബർ 16, 17 തീയതികളിൽ പുന്നപ്ര മാർഗ്രിഗോറിയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീരസംഗമം പരിപാടിക്ക് ലോഗോ തിരഞ്ഞെടുക്കുന്നതിന് മത്സരം സംഘടിപ്പിക്കും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആശയം ഉൾപ്പെടുത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. 29ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി dairalpyjks@gmail.com എന്ന മെയിലിൽ ലഭിക്കണം. അയക്കുന്ന വ്യക്തിയുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ ചേർത്തിരിക്കണം. ലോഗോ മുമ്പ് പ്രസിദ്ധീകരിച്ചതോ മറ്റു മത്സരങ്ങൾക്ക് അയച്ചതോ ആയിരിക്കരുത്. 30ന് രാവിലെ 11 മണിക്ക് ക്ഷീരസംഗമം സെലക്ഷൻ കമ്മിറ്റി ലഭിച്ച ലോഗോകൾ പരിശോധിച്ച് മികച്ചതിന് സമ്മാനം നൽകും.