1

കുട്ടനാട് : കേരളത്തിനകത്തും പുറത്തും എസ്.എൻ.ഡി.പി യോഗം വക ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ദീർഘകാലം ശാന്തിയായി പ്രവർത്തിച്ചുവരുന്ന മോഹനൻ ശാന്തിയെ,

ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്

എസ്.എൻ.ഡി.പി യോഗം വൈദിക സമിതി കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ നാളെ പുളിങ്കുന്ന് അഞ്ചാം നമ്പർ ശാഖാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും.

കാവാലം പാറേച്ചിറ വീട്ടിൽ പ്രഭാകരന്റെയും കുഞ്ഞമ്മയുടേയും മകനായി പിറന്ന മോഹനനെ 12ാം വയസ്സിൽ മുത്തശ്ശന്റെ അനിയനായ നാരായണൻ ശാന്തിയാണ് വീടിനടുത്തു തന്നെയുള്ള കൃഷ്ണപുരം ശ്രീസുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശാന്തിയാക്കിയത്.

ഇവിടെ നിന്ന് പൂജയുടെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയ ശേഷം കുന്നങ്കരി വാസുദേവൻ ശാന്തിയുടേയും, ചെറുകര ദാമോദരൻ ശാന്തിയുടേയും ശിക്ഷണത്തിൽ വൈദിക പാഠങ്ങൾ പഠിച്ചു.

'മനമലർ കൊയ്ത് മഹേശ പൂജ ചെയ്യും , മനുജന് മറ്റൊരു വേല ചെയ്തിടേണ്ട' എന്ന ഗുരുദേവവാക്യമാണ് വൈദിക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കിയ തനിക്ക് പ്രചോദനം പകരുന്നതെന്ന് മോഹനൻ ശാന്തി പറഞ്ഞു.

.

.