
ഹരിപ്പാട് :സി.പി.എം കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.വിജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ,എൻ.സജീവൻ, എം.സുരേന്ദ്രൻ, ടി.കെ.ദേവകുമാർ, വി.കെ.സഹദേവൻ, അഡ്വ.ടി.എസ്.താഹ, അഡ്വ.ബി.രാജേന്ദ്രൻ, ടി.സുരേന്ദ്രൻ, പ്രൊഫ.കെ.പി.പ്രസാദ്, എ.എം.നൗഷാദ്, കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റ ഭാഗമായി ചിങ്ങോലി എൻ.ടി.പി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും കാർത്തികപ്പള്ളി ജംഗ്ഷനിൽ സമാപിച്ചു.