ഹരിപ്പാട് : നഗരസഭയിൽ വാർഡ് പുനർനിർണയം രാഷ്ട്രീയപ്രേരിതമാണെന്നും നഗരസഭ ഭരണസമിതിക്ക് അനുകൂലമായ രീതിയിലാണ് വാർഡുകളുടെ അതിർത്തി നിർണയിച്ചതെന്നും നഗരസഭ പ്രതിപക്ഷ നേതാവ് എസ്.കൃഷ്ണകുമാർ ആരോപിച്ചു. നഗരസഭയുടെ കിഴക്കുഭാഗത്ത് താരതമ്യേന ജനസംഖ്യ കുറവുള്ള പതിനാലാം വാർഡിന്റെ പകുതിഭാഗം പുനക്രമീകരിച്ചാണ് പുതിയ വാർഡിന് രൂപം കൊടുത്തതെന്ന് ആക്ഷേപമുണ്ട്. ജനസംഖ്യ കൂടുതലുള്ള പല വാർഡുകളുടെയും അതിരുകൾ പുനർക്രമീകരിക്കാതെ കോൺഗ്രസിനും ബി.ജെ.പിക്കും അനുകൂലമായാണ് വാർഡുകൾ പുനർ ക്രമീകരണം ചെയ്തിട്ടുള്ളത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്.കൃഷ്ണകുമാർ പറഞ്ഞു.