
ഹരിപ്പാട് : 71-ാംമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ കേരള സഹകരണ ഗീതം പ്രകാശനം ചെയ്തു. വടക്കടം സുകുമാരൻ രചനയും കെ.പി.എസി സോമലത സംഗീതവും നിർവഹിച്ച സഹകരണ ഗീതം പാടിയത് കവിത സിദ്ധി,ഹരിപ്പാട് ഹരിദാസ് എന്നിവരാണ്. നിർവഹണം ജി.ബാബുരാജാണ്. സഹകരണ ജോയിന്റ് രജിസ്റ്റർ എസ്. സുബിന ,സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എസ് ,നസീമിന് നൽകി പ്രകാശനം ചെയ്തു. എ.കെ രാജൻ, സി.സി ഷാജി, സി.രത്നകുമാർ,എ.മഹേന്ദ്രൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. യു.പ്രതിഭ എം,എൽ,എ ഗാന ശില്പികളെ ആദരിച്ചു.