bjp-prathishedham

മാന്നാർ: ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കേരളത്തിൻ്റെ സംസ്ക്കാരിക മന്ത്രി രാജിവെയ്ക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ബസ്സ്റ്റാൻഡിൽ മന്ത്രി സജി ചെറിയാന്റെകോലം കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം ജന.സെക്രട്ടറി ശ്രീജ പത്മകുമാർ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻ്റ് സജു കുരുവിള, വൈസ് പ്രസിഡൻ്റ് ബിനുരാജ്, സെക്രട്ടറിമാരായ ശിവകുമാർ, പി.കെ വിജയൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ രാജീവ്ഗ്രാമം, മാന്നാർ സുരേഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റുമാരായ സജീഷ് തെക്കേടം, പ്രവീൺ പ്രണവം, ഹരികുമാർ, സെക്രട്ടറിമാരായ ഷിജികുമാർ, ഉദയൻ, ടി.പി സുന്ദരേശൻ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജഗോപാൽ എന്നിവർ പങ്കെടുത്തു.