ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് ഇന്നും നാളെയും നടക്കും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും. യൂണിയൻ പ്രസിഡൻറ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ ശ്രീനിവാസൻ ഡി.ധർമ്മരാജൻ എന്നിവർ പങ്കെടുക്കും. അഡ്വ.യു.ചന്ദ്രബാബു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ നന്ദിയും പറയും.