
ഹരിപ്പാട്: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബുമായി ചേർന്ന് കരിയർ ഗൈഡൻസ് സെമിനാർ നടത്തി. എസ് രതീഷ് കുമാർ ക്ലാസ് നയിച്ചു. പി.ടി. എ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി മുൻ അസി.ഗവർണർ ഡോ.എസ്.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ പ്രസാദ് വി സി, സ്കൂൾ പ്രിൻസിപ്പൽആർ റഫീഖ്, വൈസ് പ്രിൻസിപ്പൽ എൽ.ചന്ദ്രിക, ജി കാർത്തികേയൻ, എ. മുരുകൻ പാളയത്തിൽ, ബി.ബാബുരാജ്, സൗമ്യ, വി.സാബു, കെ.ആർ.രാജേഷ് , പി .എ.നാസിം, ശാരി, കെ.കെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു