ഹരിപ്പാട്: കള്ളിക്കാട് ശിവനട ശ്രീ രുദ്ര മഹാദേവ ദേവീ ക്ഷേത്രത്തിൽ ദേവീ ഭാഗവതനവാഹ യജ്ഞo തുടങ്ങി. 25ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് ഗണപതി ഹവനം, 7.30ന് ദേവീ ഭാഗവതപാരായണം, 11ന് സ്വയംവര ഘോഷയാത്ര, വൈകിട്ട് 6ന് സഹസ്ര നാമജപം, നവംബർ 24ന് രാവിലെ 9ന് നവാക്ഷരി ഹോമം, 12ന് ഉണ്ണിയൂട്ട്, വൈകിട്ട് 6ന് വിദ്യാഗോപാല മന്ത്രാർച്ചന, 6.30ന് ദീപാരാധന , 25ന് 7.30ന് ദേവീഭാഗവത പാരായണം, 12.30ന് സമൂഹസദ്യ, വൈകിട്ട് 5ന്ഘോഷയാത്ര ക്ഷേത്രത്തിൽനിന്നും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ശിവനടജംഗ്ഷനിൽ എത്തി സമുദ്രത്തിൽ നിന്നും സ്നാനം ചെയ്തു തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും.