ആലപ്പുഴ :കരളകം വല്യാപറമ്പ് ശ്രീഭൂതകാല നാഗയക്ഷിക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും കലശാഭിഷേകവും ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30 ന് നവകം, പ്രതിഷ്ഠാദിനപൂജ ,നൂറുംപാലും, വൈകിട്ട് 6.30ന് ദീപക്കാഴ്ച . ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.