
ആലപ്പുഴ: ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ആന്റി മൈക്രോബിയൽ പ്രതിരോധ വാരാചരണത്തിന്റെ സമാപനസമ്മേളനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ആർ,സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുമൻ സൂസൻ ജേക്കബ് വിഷയാവതരണം നടത്തി. ആർ.എം.ഒ ഡോ. എം.ആഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ആനന്ദ് മോഹൻ, സൂപ്രണ്ട് ഡോ.ആർ.സന്ധ്യ എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു. എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ , നഴ്സിങ് സൂപ്രണ്ട് റസി.പി .ബേബി തുടങ്ങിയവർ സംസാരിച്ചു.