ആലപ്പുഴ: ആലപ്പുഴ സമ്പൂർണ്ണ ശുചിത്വ മണ്ഡലം സ്‌കൂൾ കോളേജ് തല ശിൽപ്പശാല ഇന്ന് മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, കോളേജ് തലത്തിൽ നിന്ന് അഞ്ച് കുട്ടികൾ വീതവും ശുചിത്വ കോ- ഓർഡിനേറ്റർ അദ്ധ്യാപകരും ശില്പശാലയിൽ പങ്കെടുക്കും .രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി ഒരു ദിവസം നീണ്ടുനിൽക്കും.ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ കെ,കെ,ജയമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സംഗീത, സന്തോഷ് ലാൽ, ടി.വി.അജിത് കുമാർ, സുദർശന ഭായ് തുടങ്ങിയവർ പങ്കെടുക്കും.