
അമ്പലപ്പുഴ: വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾ പുന്നപ്ര ശാന്തി ഭവനിൽ അന്നദാനം നടത്തി. ആലപ്പുഴ തുമ്പോളി സ്വദേശികളായ ടോംസ് - ടീന ദമ്പതികളുടെ മൂന്നാം വിവാഹ വാർഷിക ദിനത്തിലാണ് ശാന്തി ഭവനിൽ അന്തേവാസികൾക്ക് അന്നദാനം നടത്തി. ഇവരുടെ മകൻ സിയോണും പങ്കെടുത്തു.ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ.ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. അന്നദാനത്തിനായി ബന്ധപ്പെടുക: ഫോൺ: 9447403035,0477 2287322.