ചേർത്തല:ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചേർത്തല മേഖലാ സമ്മേളനം 28ന് വൈകിട്ട് 4ന് ചേർത്തല ടൗൺഹാളിൽ നടക്കും.തൊഴിലുടമകളെയും തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപെടുത്തുക,രാത്രികാല പരിപാടികൾക്കുള്ള നിയന്ത്രണത്തിൽ ഇളവു നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ സമ്മേളനം ഉയർത്തും.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി വി.എസ്.ജയപ്രസാദ്,മേഖലാ പ്രസിഡന്റ് പി.പ്രസന്നകുമാർ,ട്രഷറർ എസ്.ശരത് മോഹൻ,ശ്രീനാഥൻ നായർ,സജിത് തിലകൻ,പി.ആനന്ദമായൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് മൂന്നിന് വുഡ്ലാൻഡിന് സമീപത്തുനിന്നും പ്രകടനം.നാലിനു നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.മേഖലാ പ്രസിഡന്റ് പി.പ്രസന്നകുമാർ അദ്ധ്യക്ഷനാകും.സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾറഹിം കൂഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തും.ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ മുഖ്യാതിഥിയാകും.വിവിധ മേഖലയിൽ മികവുകാട്ടിയവരെ സമ്മേളനത്തിൽ ആദരിക്കും.
രാവിലെ 10ന് ചേർത്തല ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ.ബിനുസീമാസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാബു മുഖ്യപ്രഭാഷണം നടത്തും.മേഖലാ സെക്രട്ടറി സജിമോൻ റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് പുതിയ ഭരസമിതിയേയും തിരഞ്ഞെടുക്കും.