ആലപ്പുഴ: വിവാദങ്ങൾക്കിടെ സി.ബി.എൽ നാലാം സീസണിലെ രണ്ടാംമത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൈനകരി പമ്പയാറ്റിൽ നടക്കും. മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്യും. ആദ്യ മത്സരത്തിലുണ്ടായ പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഘാടകർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ആദ്യ സി.ബി.എൽ മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ചുണ്ടൻ കുറകേയിട്ടു തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് മത്സരം റദ്ദാക്കി. ഇതോടെ മത്സരിച്ച ചുണ്ടനുകൾക്ക് സമ്മാനത്തുകയും പോയിന്റും ലഭിച്ചില്ല. സർക്കാരാണ് തുടർ തീരുമാനമെടുക്കേണ്ടത്. കാരിച്ചാൽ (ടീം: പള്ളാത്തുരുത്തി പി.ബി.സി), വീയപുരം (കൈനകരി വി.ബി.സി.), നടുഭാഗം (കുമരകം കെ.ടി.ബി.സി.), നിരണം(നിരണം എൻ.ബി.സി.), തലവടി (കൈനകരി യു.ബി.സി.), പായിപ്പാട് (ആലപ്പുഴ ടൗൺ), ചമ്പക്കുളം (പുന്നമട പി.ബി.സി.), മേൽപാടം (കുമരകം കെ.ബി.സി.), ആയാപറമ്പ് വലിയദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളാണ് മത്സരംഗത്തുള്ളത്.