ആലപ്പുഴ: ആറാട്ടുവഴി ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സത്യസായിബാബയുടെ 99-ാംമത് ജന്മദിനാഘോഷം നടത്തും. രാവിലെ 5.20ന് സുപ്രഭാതം, നഗരസങ്കീർത്തനം, 7ന് സായിസഹസ്രനാമാർച്ചന, 11ന് ട്രെല്ലിബോർഗ് മാനേജർ യതീന്ദ്രവർമ്മയുടെ പ്രഭാഷണം, 12.30ന് പിറന്നാൾ സദ്യ, ഉച്ചയ്ക്ക് 2.30ന് ഡോ.മധുസൂദനപണിക്കരുടെ പ്രഭാഷണം, വൈകിട്ട് 3ന് കുട്ടികളുടെ ആത്മീയാധിഷ്ഠിത കലാപരിപാടികൾ, 4ന് സായിഭജൻ, 6ന് പ്രസാദവിതരണം എന്നിവയുണ്ടാകും.