ആലപ്പുഴ: ജില്ലയിൽ കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ലോറികളുടെ സമരം പതിവായ പശ്ചാത്തലത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ആസോസിയേഷൻ ബദൽ മാർഗങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ പൊതു സംസ്ക്കരണ പ്ലാന്റ് ആരംഭിച്ച് ജാപ്പനീസ് സാങ്കേതിക വിദ്യയിൽ മാലിന്യം സംസ്ക്കരിക്കുന്ന സ്വകാര്യ കമ്പനിയുമായി കൈകോർത്താണ് പരീക്ഷണ സംസ്ക്കരണം നടത്തിവരുന്നത്. നഗരത്തിലെ എല്ലാ ഹോട്ടലുകളുടെയും കക്കൂസ് മാലിന്യം സംസ്ക്കരിക്കാനുള്ള ശേഷി നിലവിലെ പ്ലാന്റിനില്ല. അതിനാൽ നഗരസഭയുടെ അമൃത് പദ്ധതി വഴി ബൃഹത് പദ്ധതിയായി സ്ഥിരം പ്ലാന്റ് ആവിഷ്ക്കരിച്ച്, നടത്തിപ്പ് ചുമതല ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സംസ്ക്കരണം നടത്തുന്ന കമ്പനി സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ടൗൺ കമ്മിറ്റി രൂപീകരിച്ചു

നഗരസഭാ പരിധിയിലെ അൻപത്തിരണ്ട് വാർഡുകളെയും വിഭജിച്ച് മൂന്ന് യൂണിറ്റുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ടൗൺ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: നസീർ താസ (പ്രസിഡന്റ്), സഞ്ജയ് നമസ്തേ ടിഫിൻ (സെക്രട്ടറി), സുഭാഷ്, സുഭാഷ് ഹോട്ടൽ ചുങ്കം (ട്രഷറർ)