ആലപ്പുഴ: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിമുഖത കാട്ടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് നഗരത്തിൽ പ്രതിഷേധ റാലി നടത്തും. രാവിലെ 10.30 ന് ടൗൺ ഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലിയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാക്കൾ സംസാരിക്കും. ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ്, സെക്രട്ടറി പ്രഭാ മധു തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.