ചേർത്തല:തിരുനെല്ലൂർ സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുദിനം നീളുന്ന നാടകോത്സവം ഒരുക്കുന്നു.25ന് കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു നാടകോത്സവം ഉദ്ഘാടനം ചെയ്യും.ബാങ്ക് ഗോഡൗൺ ഹാളിലാണ് 30 വരെ വൈകിട്ട് 7ന് നാടകോത്സവം. 26ന് അഞ്ചു പ്രഭാത നടത്തക്കാർ27ന് സൈക്കിൾ,28ന് സ്വന്തം നാമധേയത്തിൽ,29ന് രണ്ടുദിവസം,30ന് ഉത്തമന്റ സങ്കീർത്തനം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ശതാബ്ദി ആഘോഷം നാടിന്റെ ഉത്സവമാക്കുന്നതിന്റെ ഭാഗമായാണ് നാടകോത്സവമടക്കം ഒരുക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവും സെക്രട്ടറി പി.ജിജിമോളും ഭരണസമിതിയംഗങ്ങളും പറഞ്ഞു.ആഘോഷത്തിന്റെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ 20 യുവജന ക്ലബുകൾക്കും നാലു സ്‌കൂളുകൾക്കും സ്‌പോർട്ട്സ് കിറ്റും വിതരണം ചെയ്യുന്നുണ്ട്. 25ന് വൈകിട്ട് 4ന് മന്ത്രി സജിചെറിയാനാണ് ബാങ്കിന്റെ ഒരുവർഷം നീളുന്ന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.