hsj

ഹരിപ്പാട്: അകംകുടി ശ്രീനാരായണ ഗ്രന്ഥശാലയും ശ്രീനാരായണധർമ്മ സേസേവാ സംഘവും ചേർന്ന് ഗുരു നിത്യചൈതന്യയതിയുടെ നൂറാം ജന്മദിനാലേഘോഷം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആർ.ആനന്ദൻ അധ്യക്ഷനായി. സംഘം സെക്രട്ടറി സുരേന്ദ്രൻ , എസ്.വിശ്വ കുമാർ , രാജമ്മ ആനന്ദൻ എന്നിവർ സംസാരിച്ചു. സെകട്ടറി സദാശിവൻ സ്വാഗതവും രവീന്ദ്രനാഥക്കുറുപ്പ് നന്ദിയും പറഞ്ഞു.