
മുഹമ്മ: പുന്നപ്ര– വയലാർ സമരസേനാനിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി.കെ.കരുണാകരന്റെ ആറാം ചരമവാർഷികാചരണം മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയന്റെയും സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്നു. അനുസ്‌മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനംചെയ്തു. കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. കെ. സുരേന്ദ്രൻ അധ്യക്ഷനായി .ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി. വേണുഗോപാൽ, കെ. ആർ. ഭഗീരഥൻ, പി. രഘുനാഥ്, ജെ. ജയലാൽ, കെ.കെ. ചന്ദ്രബാബു, ഡി. ഷാജി, ടി. ഷാജി, കെ. ഡി. അനിൽകുമാർ, കെ. സലിമോൻ എന്നിവർ സംസാരിച്ചു.