sc

മുഹമ്മ: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ 27. - ന് നടത്തുന്ന പോസ്റ്റ് ഓഫീസ് ധർണ്ണയുടെ പ്രചരണാർത്ഥം നടന്ന രാഷ്ട്രീയ പ്രചാരണ വാഹന ജാഥയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം എം . എച്ച്. റഷീദ് നിർവഹിച്ചു.
തൊഴിലുറപ്പ് മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റഷീദ് കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ അനുവദിച്ചിരുന്ന തുകയുടെ പകുതിപോലും ഇപ്പോൾ അനുവദിക്കുന്നില്ല . തൊഴിലുറപ്പ് ആരുടെയും ഔദാര്യമല്ല. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. അത് നിഷേധിയ്ക്കാൻ ആരേയും അനുവദിക്കില്ലെന്നും റഷീദ് പറഞ്ഞു.