മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തില്‍ 2024 ലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷ‍ൻ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമ്മിഷന്റെ വെബ് സൈറ്റിലും പഞ്ചായത്ത് ഓഫീസ്,​ വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഡിസംബർ 3ന് മുമ്പായി ഡീലിമിറ്റേഷന്‍ കമ്മിഷന്‍ മുമ്പാകയോ,​ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകയോ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.