
എരമല്ലൂർ: മോഷണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ റെസിഡന്റ്സ് ഗ്രൂപ്പുകളുടെ യോഗം അരൂർ പോലീസിന്റെ നേതൃത്വത്തിൽ നടന്നു. എസ്.എച്ച്.ഒ.ഷൈജു വിശദീകരണം നടത്തി. അരൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് കുന്നേൽ, ശ്രീജിത്ത്,പി.ആർ.ഒ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഷാജി, ബി.അൻഷാദ്, ചാച്ചപ്പൻ, ഷാഹുൽ ഹമീദ്, എം.ഉബൈദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നൈറ്റ് പട്രോളിംഗ് സ്റ്റേഷൻ പരിധിയിൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. വഴിവിളക്കുകൾ തെളിയിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് കുന്നേൽ പറഞ്ഞു.