s

ചെട്ടികാട് : മാരാരിക്കുളം തെക്ക് പാതിരപ്പള്ളി മണ്ഡലം ജനശ്രീ സംഘം 191ന്റെ വാർഷികം ഫാ.ബെൻസി കണ്ടനാട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി.സി. ഉറുമീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മേരി പോർഷ്യ പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. ചെട്ടികാട് ആശുപത്രിയിലെ ആംബുലൻസിന്റെ പ്രവർത്തനം നിലച്ചിട്ട് അധികാരികൾ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. ആംബുലൻസ് സേവനം ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഖജാൻജി റീത്താമ്മ വർഗീസ് ചാരങ്കാട്ട് കണക്ക് അവതരിപ്പിച്ചു. വി.വി.അഗസ്റ്റിൻ, എൽസമ്മ ജോസഫ് എന്നിവർ സംസാരിച്ചു.