s

ആലപ്പുഴ: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ആർഭാട ചെലവുകളും ധൂർത്തും കർശനമായി ഒഴിവാക്കി സാമ്പത്തിക സുസ്ഥിരത പ്രാപിക്കുവാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് കേരള സർവോദയമണ്ഡലം ആലപ്പുഴ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം .ഇ. ഉത്തമ കുറുപ്പ് അദ്ധ്വക്ഷത വഹിച്ചു .
എച്ച് .സുധീർ ,എം. ഡി.
സലിം , രാജു പള്ളിപ്പറമ്പിൽ ,എസ്. കൃഷ്ണൻകുട്ടി , പി. എ. കുഞ്ഞുമോൻ, ആശാ കൃഷ്ണാലയം , ഉമ്മൻ ജെ. മേദാരം , ജോസഫ് മാരാരിക്കുളം , ടോം ജോസഫ് ചമ്പക്കുളം , എൻ.മിനിമോൾ പുന്നപ്ര , മേരി ഡെന്നിസ് എന്നിവർ സംസാരിച്ചു.