ambala

അമ്പലപ്പുഴ: സത്യസായിബാബയുടെ 99-ാം ജന്മദിനം പുന്നപ്ര സായി സമിതി ഹാളിൽ ആഘോഷിച്ചു. ഓങ്കാരം, സുപ്രഭാതം, നഗർ സങ്കീർത്തനം, ലക്ഷാർച്ചന, പ്രഭാഷണങ്ങൾ, കലാപരിപാടികൾ, പിറന്നാൾ സദ്യ, ഭജന മംഗളാരതി എന്നിവ നടന്നു. ചടങ്ങുകൾക്ക് സുരാജ്, ദേവരാജൻ, സുഗുണാനന്ദൻ, വേണു, സുരേഷ് അമ്പലപ്പുഴ ,മിനി, സുജാത, ഷാജി, സാബു വെള്ളാപ്പള്ളിഎന്നിവർ നേതൃത്വം നൽകി. ജന്മദിനാഘോഷത്തിന്റെ

ഭാഗമായി നിരവധി കിടപ്പ് രോഗികൾക്ക് ആശ്വാസം നൽകുകയും നിർദ്ധരായ കുടുംബങ്ങളെ സഹായിക്കുകയും ചെയ്തു.