ചേർത്തല: ചേർത്തലയിലെ വ്യാപാരികളുടെ സംഘടനയായ ദി മർച്ചന്റ് അസോസിയേഷൻ ചേർത്തലയുടെ 51ാമത് വാർഷിക പൊതുയോഗം 28ന് വടക്കേഅങ്ങാടി കവലയിലെ വി.ടി.എ.എം ഹാളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് കെ.വി.സാബുലാൽ,വൈസ് പ്രസിഡന്റുമാരായ ബി.ഭാസി, ശ്രീവത്സല പണിക്കർ, ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരൻ,ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് കർത്ത,സി.പി.കുഞ്ഞച്ചൻ,എം.വി.മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് മന്ത്രി പി.പ്രസാദ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെ.വി.സാബുലാൽ അദ്ധ്യക്ഷനാകും. നഗരസഭചെയർപേഴ്സൺ ഷേർളിഭാർഗവൻ ചികിത്സാസഹായ വിതരണവും,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സ്‌കോളർഷിപ്പ് വിതരണവും കൗൺസിലർ പി.ഉണ്ണികൃഷ്ണൻ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും. മുതിർന്ന വ്യാപാരികളെ ശ്രീവത്സലപണിക്കർ ആദരിക്കും. സിബിപഞ്ഞിക്കാരൻ റിപ്പോർട്ടും കണക്കും ട്രഷറർ ജേക്കബ് ചെറിയാൻ ബഡ്ജറ്റും അവതരിപ്പിക്കും.