yooth

ആലപ്പുഴ: വയനാട് ,പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ പ്രിയങ്കാ ഗാന്ധിയുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രകടനവും ലഡു വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ, സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ, വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ജനറൽ സെക്രട്ടറി എം.ശ്രീക്കുട്ടൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ, ഷഫീക്, റിനു ബൂട്ടോ, ഷാജി ജമാൽ, അർജുൻ, തൻസിൽ നൗഷാദ്, വിഷ്ണു പ്രസാദ്, നീനു,നിഖിത എന്നിവർ നേതൃത്വം നൽകി.