
അമ്പലപ്പുഴ: അസോസിയേഷൻ ഒഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ഒഫ് കേരള (എ.ഒ.സി.ഐ.കെ)യുടെ ജില്ലാ കൺവെൻഷനും വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഫാ.മൈക്കിൾ കന്നേൽ അദ്ധ്യക്ഷനായി.കളക്ടർ അലക്സ് വർഗീസ് അവാർഡുദാനം നടത്തി. പ്രസിഡന്റ് ഫാ.ലിജോ ചിറ്റിലപ്പള്ളി ആമുഖ സന്ദേശം നൽകി.ഫാ.ജോർജ് ജോഷ്വാ, കവിത, എ.ഒ അബിൻ, ടി.മിനിമോൾ, ഫാ.സോനു ജോർജ്, സിസ്റ്റർ അനുപമ, സിസ്റ്റർ മോളി, ബിനോയ് തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു .മുഹമ്മദ് ഷെമീർ സ്വാഗതവും മധു പോൾ നന്ദിയും പറഞ്ഞു.