ആലപ്പുഴ: കുറുവ സംഘത്തിന്റെ ഭീതിയൊഴിയാത്ത സാഹചര്യത്തിൽ
ജനങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കായി നഗരസഭ സംഘടിപ്പിച്ച ജനജാഗ്രതാ സമിതി ആലപ്പുഴ ഡിവൈ. എസ്.പി എം.ആർ.മധുബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. കുറുവാ സംഘത്തെ പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിച്ച ആലപ്പുഴ ഡിവൈ എസ്.പി എം.ആർ.മധുബാബുവിന് ചെയർപേഴ്‌സൺ കെ.കെ.ജയമ്മ നഗരസഭയുടെ ആദരവ് നൽകി. എം.ആർ.പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത, ആർ.വിനിത, നസീർപുന്നക്കൽ, മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, കക്ഷിനേതാക്കളായ ഹരികൃഷ്ണൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, ബിന്ദു തോമസ്, സലിംമുല്ലാത്ത് തുടങ്ങിയവർ സംസാരിച്ചു.
വാർഡ് അടിസ്ഥാനത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ സംയുക്തമായി
ബോധവത്കരണം നടത്താനും പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു. റെസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സി.സിടി.വി ക്യാമറകൾ സ്ഥാപിക്കും. കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ ഉടമസ്ഥരുടെ സഹകരണത്തോടെ വൃത്തിയാക്കാനും കത്താത്ത തെരുവു വിളക്കുകൾ തെളിക്കാനും വാടകയ്ക് താമസിക്കുന്നവരുടെ വിവരങ്ങൾ വാർഡുതല ജാഗ്രതാ സമിതികൾ ശേഖരിക്കാനും തീരുമാനിച്ചു.