
മുഹമ്മ: ഗ്രാമപഞ്ചായത്തിന്റെ ഭിന്ന ശേഷി കലാമേള ' കിലുക്കാംപെട്ടി ' നടൻ ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, പഞ്ചായത്തംഗങ്ങളായ വിനോമ്മ രാജു, നിഷാ പ്രദീപ് ,വി .വിഷ്ണു ,കുഞ്ഞുമോൾ ഷാനവാസ്, ഷെജിമോൾ സജീവ്, പഞ്ചായത്ത് സെക്രട്ടറി എം.പി.മഹീധരൻ, ഷീലാദേവസ്യ, അശ്വതി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാ മത്സരങ്ങളും നടന്നു.